Monday, 13 October 2014

വിദ്യാലയ വികസനസമിതി രൂപീകരണ യോഗം




അറുപതാ​ം വാര്‍ഷികത്തിലേക്ക് കടക്കുന്ന മൗക്കോട് ഗവ. എല്‍.പി സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി ഒരു മാതൃകാ വിദ്യാലയമാക്കി മാറ്റുന്നതിനു വേണ്ടി മുഴുവന്‍ നാട്ടുകാരുടേയും സഹകരണത്തോടെ 2014 ഒക്ടോബര്‍ 9ന് വിദ്യാലയ  വികസനസമിതി രൂപീകരണ യോഗം നടത്തി.  പി.ടി.എ പ്രസിഡണ്ട് പി.വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വാര്‍ഡ് മെമ്പര്‍ ബിന്ദു സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഷിബിലി മാസ്റ്റര്‍(മുന്‍ HM), കെ.പി. നാരായണന്‍, എം. അബൂബക്കര്‍, ഒ.കെ ബാലന്‍, പി.കെ അബ്ദുള്‍ കരീം, അഹമ്മദ്കുഞ്ഞി ഹാജി, അബ്ദുള്‍ ഷുക്കൂര്‍, ഇബ്രാഹിംകുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. എച്ച്.എം കെ.വി മോഹനന്‍ മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിനോദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Wednesday, 8 October 2014

ഗാന്ധി ജയന്ധി ആഘോഷം





ഗാന്ധിജയന്ധിയോടനുബന്ധിച്ച് വിദ്യാലയത്തില്‍  ഗാന്ധി അനുസ്മരണം, ശുചീകരണ പ്രതിഞ്ജയെടുക്കല്‍, ഗാന്ധി സൂക്തങ്ങള്‍ പരിചയപ്പെടല്‍, ആത്മകഥ വായന, ഗാന്ധി ക്വിസ്, പരിസര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തി.