Monday 29 December 2014

വിളവെടുപ്പ്

ജൈവപച്ചക്കറി വിളവെടുപ്പfല്‍ നൂറുമേനി



Sunday 28 December 2014

കലോത്സവം



ചിറ്റാരിക്കാല്‍ ഉപജില്ലാ കലോത്സവത്തില്‍ മൗക്കോട് ഗവ. എല്‍.പി.സ്കുൂള്‍ മികച്ച വിജയം നേടി.

Monday 13 October 2014

വിദ്യാലയ വികസനസമിതി രൂപീകരണ യോഗം




അറുപതാ​ം വാര്‍ഷികത്തിലേക്ക് കടക്കുന്ന മൗക്കോട് ഗവ. എല്‍.പി സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി ഒരു മാതൃകാ വിദ്യാലയമാക്കി മാറ്റുന്നതിനു വേണ്ടി മുഴുവന്‍ നാട്ടുകാരുടേയും സഹകരണത്തോടെ 2014 ഒക്ടോബര്‍ 9ന് വിദ്യാലയ  വികസനസമിതി രൂപീകരണ യോഗം നടത്തി.  പി.ടി.എ പ്രസിഡണ്ട് പി.വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വാര്‍ഡ് മെമ്പര്‍ ബിന്ദു സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഷിബിലി മാസ്റ്റര്‍(മുന്‍ HM), കെ.പി. നാരായണന്‍, എം. അബൂബക്കര്‍, ഒ.കെ ബാലന്‍, പി.കെ അബ്ദുള്‍ കരീം, അഹമ്മദ്കുഞ്ഞി ഹാജി, അബ്ദുള്‍ ഷുക്കൂര്‍, ഇബ്രാഹിംകുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. എച്ച്.എം കെ.വി മോഹനന്‍ മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിനോദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Wednesday 8 October 2014

ഗാന്ധി ജയന്ധി ആഘോഷം





ഗാന്ധിജയന്ധിയോടനുബന്ധിച്ച് വിദ്യാലയത്തില്‍  ഗാന്ധി അനുസ്മരണം, ശുചീകരണ പ്രതിഞ്ജയെടുക്കല്‍, ഗാന്ധി സൂക്തങ്ങള്‍ പരിചയപ്പെടല്‍, ആത്മകഥ വായന, ഗാന്ധി ക്വിസ്, പരിസര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തി.

Thursday 25 September 2014

സയന്‍സ് ക്വിസ് 2014

 വിജയികള്‍

 25-09-14 ന് വ്യാഴാഴ്ച്ച നടന്ന സ്കൂള്‍തല സയന്‍സ് ക്വിസ്സിലെ വിജയികള്‍ അമൃത കെ. കെ ഒന്നാം സ്ഥാനം (നാലാം തരം), ദേവിക പി. ടി രണ്ടാം സ്ഥാനം (നാലാം തരം).

Friday 19 September 2014

ബ്ളോഗ് ഉദ്ഘാടനം

ബ്ളോഗ് ഉദ്ഘാടനം ചെയ്തു


വിദ്യാലയത്തിലെ ബ്ളോഗിന്റെ ഉദ്ഘാടനം PTA പ്രസിഡന്റ് പി. വിജയന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ബിന്ദു സുധാകരന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ HM കെ.വി മോഹനന്‍ മാസ്റ്റര്‍                                       സ്വാഗതം പറയുകയും കദീജ ടീച്ചര്‍, അരുണിമ ടീച്ചര്‍, ഷെര്‍ളി ടീച്ചര്‍(BRC) എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും വിനോദ് മാസ്റ്റര്‍ നന്ദി പറയുകയും ചെയ്തു.

Thursday 11 September 2014

അധ്യാപക ദിനം

അധ്യാപക ദിനം - 2014

അധ്യാപക ദിനത്തില്‍ പ്രത്യേക അസംപ്ലിചേര്‍ന്നു. അധ്യാപകരെ ആദരിക്കല്‍ ചടങ്ങ് നടന്നു.

സാക്ഷരം 2014-ഉണര്‍ത്ത് ക്യാമ്പ്

സാക്ഷരം 2014 "ഉണര്‍ത്ത്" സര്‍ഗാത്മക ക്യാമ്പ്



വിദ്യാലയത്തിലെ സാക്ഷരം 2014 "ഉണര്‍ത്ത്" സര്‍ഗാത്മക ക്യാമ്പ് 2014 സെപ്തംമ്പര്‍ 11,12 തീയതികളില്‍ നടന്നു. എച്ച്.എം കെ. വി മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അരുണിമ ടീച്ചര്‍, വിനോദ് മാസ്റ്റര്‍, ആശ ടീച്ചര്‍ ,ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്ത്വം നല്കി. 11 ഓളം കുട്ടികളും അവരുടെ രക്ഷിതാക്കളും, പി.ടി.എ അംഗങ്ങളും പങ്കെടുത്തു.

Tuesday 12 August 2014

2014-15 അധ്യയന വര്‍ഷത്തെ പി. ടി. എ ജനറല്‍ ബോഡിയോഗം നടന്നു

2014-15 അധ്യനവര്‍ഷത്തെ പി. ടി. എ ജനറല്‍ ബോഡിയോഗം 2014 ആഗസ്റ്റ് 8 ന് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30ന് ചേര്‍ന്നു.