ഈദ്-ഉല്‍-ഫിത്തര്‍ ആഘോഷിച്ചു
വിദ്യാലയത്തില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കുട്ടികള്‍ക്ക് മൈലാഞ്ചിയിടല്‍ മത്സരവും, അഹമ്മദ് ഹാജി എന്നിവരുടെ വകയായി പെരുന്നാള്‍ സദ്യയും ഒരുക്കി
സാക്ഷരം പദ്ധതി ഉദ്ഘാടനം ചെയ്തു
ഹെഡ്മാസ്റ്റരുടെ അധ്യക്ഷതയില്‍ പി.ടി.എ പ്രസിഡന്റ് യു. ഭാസ്ക്കരന്‍ ഉദ്ഘാടനം ചെയ്തു ചടങ്ങില്‍ SRG കണ്‍വീനര്‍ അരുണിമ ടീച്ചര്‍ പദ്ധതി വിശദീകരിച്ചു. റഹ്മാന്‍ മാസ്റ്റര്‍ ആശംസ അര്‍പ്പിക്കുകയും വിനോദ് മാസ്റ്റര്‍ നന്ദി പറയുകയും ചെയ്തു.
ഹിരോഷിമാ ദിനം ആചരിച്ചു
മൗക്കോട് ഗവ.എല്‍. പി സ്ക്കൂളില്‍ ഹിരോഷിമാ ദിനത്തില്‍ പ്രത്യേക അസംമ്പ്ള ചേരുകയും ഹെഡ് മാസാറ്റര്‍ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുകയും, ഗാസാ പോസാറ്റര്‍ പ്രദര്‍ശനം, യുദ്ധവിരുദ്ധ പ്രതിഞ്ജയെടുക്കുകയും ചെയ്തു.
സ്വാതന്ത്യദിനം ആഘോഷിച്ചു
വിദ്യാലയത്തില്‍ സ്വാതന്ത്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അസംബ്ലിയില്‍ എച്ച്. എം പതാകയുയര്‍ത്തുകയും സ്വാതന്ത്യദിന സന്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് റാലി, യോഗം, ദേശഭക്തിഗാനാലാപനം, പ്രസംഗം, ക്വിസ് അതിനുശേഷം പായസവിതരണവും നടന്നു. പി. ടി. എ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എച്ച്.എം സ്വാഗതവും വാര്‍ഡ് മെമ്പര്‍ ബിന്ദു സുധാകരന്‍ ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളും, നാട്ടുകാരും യോഗത്തില്‍ പങ്കെടുത്തു.
div dir="ltr" style="text-align: left;" trbidi="on">
ഓണാഘോഷവും മൈക്ക്സെറ്റിന്റിന്റെ ഉത്ഘാടനവും
ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് പ്രവാസികളായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നല്‍കിയ മൈക്ക്സെറ്റിന്റിന്റെ ഉത്ഘാടനവും, ഓണസദ്യയും കുട്ടികളുടെ മത്സരങ്ങളും 28-08-2014ന് നടന്നു.
PTAപ്രസിഡന്റിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ പരിപാടി ഉത്ഘാടനം ചെയ്തു. HM സ്വാഗതം പറഞ്ഞു. മുന്‍ HM കൊടക്കാട് നാരായണന്‍, പി.പി രവീന്ദ്രന്‍, പി. കെ അബ്ദുള്‍ കരീം, അഷറഫ്, ഇബ്റാഹിംകുട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിനോദ് മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തി.
No comments:
Post a Comment